പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദ‌ര്‍ലാല്‍ ബഹുഗുണ കൊവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഋഷികേശ് : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദ‌ര്‍ലാല്‍ ബഹുഗുണ (94) അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ഋഷികേശിലെ എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം രോഗബാധിതനായിരുന്നു. ഹിമാലയത്തിലെ അതിവേഗമുള‌ള വന നശീകരണത്തിനെതിരെ പ്രതികരിച്ചായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണ പ്രശസ്‌തനായത്.

1970കളില്‍ ചിപ്‌കോ പ്രസ്ഥാനത്തില്‍ അംഗമായ അദ്ദേഹം വനനശീകരണത്തിനും അണക്കെട്ട് നിര്‍മ്മാണത്തിനും ഖനനത്തിനുമെതിരെ സര്‍ക്കാരുകളോട് സമരം ചെയ്‌തു. 1980കളില്‍ തെഹ്‌രി അണക്കെട്ടിനെതിരായ സമരം പ്രശസ്‌തമാണ്. ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്തുള‌ള മറോദ ഗ്രാമത്തില്‍ 1927ലാണ് അദ്ദേഹം ജനിച്ചത്. 2009ല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം പദ്മ വിഭൂഷണ്‍ നല്‍കി ആദരിച്ചു. തികഞ്ഞ ഗാന്ധിയനും അഹിംസാ വാദിയുമായ അദ്ദേഹത്തിന്റെ സമരങ്ങളും അത്തരത്തിലായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...