തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. തദ്ദേശപ്പോരിലേറ്റ പ്രഹരത്തിന്‍റെ ആഴം കോൺഗ്രസ് നേതൃത്വം മനസിലാക്കണമെന്നും. ഇത്രയധികം അനുകൂല കാലാവസ്ഥ യുഡിഎഫിന് ഉണ്ടായിട്ടില്ല. പുറം ചികിത്സ കൊണ്ട് പരിഹാരമില്ല. മധ്യതിരുവിതാംകൂറിലെ തിരിച്ചടിക്ക് കാരണം കേരള കോൺഗ്രസ് മുന്നണി വിട്ടതാണെന്നും കെ.എം മാണിക്കും ജോസിനുമൊപ്പമാണ് കേരള കോൺഗ്രസ് അനുഭാവികൾ എന്ന് യുഡിഎഫ് നേതൃത്വം മനസിലാക്കിയില്ല. പറഞ്ഞയക്കുന്നതിന് പകരം നിലനിർത്താനായിരുന്നു ശ്രമിക്കേണ്ടതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ചെറിയ നേട്ടങ്ങൾക്ക് വേണ്ടി വിശ്വാസ്യത തകർത്തുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. നേതൃമാറ്റമല്ല നിലപാടുകളിൽ വ്യക്തതയാണ് വേണ്ടതെന്നും നേതൃത്വം പറഞ്ഞാൽ എംപി സ്ഥാനം രാജിവെച്ച് കോൺഗ്രസ് പ്രചാരകനാകാനും തയാറാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.