സ്ഥാനമോഹികള്‍ പാര്‍ട്ടിവിട്ട് പോയതുകൊണ്ട് കോണ്‍ഗ്രസിന് ഒരു ക്ഷീണവും സംഭവിക്കില്ല : രാജ്‌മോഹന്‍ ഉണ്ണിത്താന്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ജനകീയ പിന്തുണ ഇല്ലാത്ത ഒറ്റപ്പെട്ട ചില നേതാക്കള്‍ക്ക് വ്യാമോഹങ്ങള്‍നല്‍കി അവരെ സി.പി.എമില്‍ ചേര്‍ത്തത് കൊണ്ട് കോണ്‍ഗ്രസിന് ഒരു ക്ഷീണവും സംഭവിക്കില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ആത്മാര്‍ഥതയുള്ള ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാര്‍ കെട്ടിപ്പെടുത്ത പ്രസ്ഥാനത്തെ സി.പി.എമിന്റെ ആലയത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള ചില ഇത്തിള്‍ കണ്ണികളുടെ ശ്രമം പരിഹാസ്യമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ കോണ്‍ഗ്രസിനെ ശക്തിപെടുത്തുവാന്‍ ആവശ്യമായ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ മണ്ഡലം തലത്തില്‍ ‘ഗാന്ധി തന്നെ മാര്‍ഗം’ എന്ന പ്രമേയത്തിലൂന്നി മഹാത്മാ സ്മൃതി സംഗമം നടത്തും. അന്നേദിവസം വൈകുന്നേരം മൂന്ന് മണിക്ക് ഡി.സി.സിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ മഹാത്മാ സ്മൃതി സംഗമവും സംഘടിപ്പിക്കും.

പരിപാടിയില്‍ ദേശഭക്തി ഗാനങ്ങള്‍, ഗാന്ധി സൂക്തങ്ങള്‍ എന്നിവ ആലപിക്കുന്നതോടൊപ്പം ഗാന്ധിയന്‍ ദര്‍ശനങ്ങളെ കുറിച്ചുള്ള പ്രഭാഷണവും സംഘടിപ്പിക്കും. ഗാന്ധിജിയെ നേരില്‍ കണ്ട ജീവിച്ചിരിക്കുന്ന പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി സെക്രടറിമാരായ ബാലകൃഷ്ണന്‍ പെരിയ, എം ഹസൈനാര്‍, കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ.എ ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി മെമ്പര്‍മാരായ കരിമ്പില്‍ കൃഷ്ണന്‍, ശാന്തമ്മ ഫിലിപ്, ഡി.സി.സി ഭാരവാഹികളായ പി.വി സുരേഷ്, കരുണ്‍താപ്പ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, മാമുനി വിജയന്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, ഗീത കൃഷ്ണന്‍, സെബാസ്റ്റ്യന്‍ പതാലിന്‍, വി.ആര്‍ വിദ്യാസാഗര്‍, ടോമി പ്ലാച്ചേനി, ഹരീഷ് പി നായര്‍, കെ.പി പ്രകാശന്‍, കെ.വി സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.സി പ്രഭാകരന്‍ സ്വാഗതവും സുന്ദര ആരിക്കാടി നന്ദിയും പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എം വി ഗോവിന്ദൻ

0
വയനാട്: വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എം...

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി

0
കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി...

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ കുവൈത്ത് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

0
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ....

ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ക്രൂരമർദ്ദനത്തിന് ഇരയായി

0
ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിനെ സഹപാഠി...