Thursday, May 2, 2024 5:05 am

ക​ല്ലു​വാ​തു​ക്ക​ലി​ല്‍ ഗ​ര്‍​ഭ​സ്ഥ​ശി​ശു മ​രി​ച്ച സം​ഭ​വം : ​ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ക്ക്‌​ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ല – ആ​രോ​ഗ്യ​വ​കു​പ്പ്

For full experience, Download our mobile application:
Get it on Google Play

ചാ​ത്ത​ന്നൂ​ര്‍ : ക​ല്ലു​വാ​തു​ക്ക​ലി​ല്‍ ഗ​ര്‍​ഭ​സ്ഥ​ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. പാ​റ പാ​ല​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ മി​ഥുന്‍റെ ഭാ​ര്യ മീ​ര​യു​ടെ (22) ഗ​ര്‍​ഭ​സ്ഥ ശി​ശു​മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​​ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ആ​ര്‍ ശ്രീ​ല​ത​യു​ടെ വി​ശ​ദീ​ക​ര​ണം.

15ന് ​പു​ല​ര്‍​ച്ച 5.30 ഓ​ടെ ക​ല​ശ​ലാ​യ വേ​ദ​ന​യു​മാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ മീ​ര​യു​ടെ ഗ​ര്‍​ഭ​സ്ഥ​ശി​ശു​വാ​ണ് മ​രി​ച്ച്‌ നാ​ലു​ദി​വ​സ​ത്തോ​ളം പ​ഴ​ക്കം ചെ​ന്ന​നി​ല​യി​ല്‍ പു​റ​ത്തെ​ടു​ത്ത​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മീ​ര​യെ സ്കാ​നി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ള്‍ ഗ​ര്‍​ഭ​സ്ഥ​ശി​ശു മ​രി​ച്ചി​ട്ട് നാ​ലു ദി​വ​സ​മാ​യെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഉ​ട​ന്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്ക​യു​മാ​യി​രു​ന്നു. മീ​ര ആ​ശു​പ​ത്രി​യി​ല്‍ സു​ഖം പ്രാ​പി​ച്ച്‌ വ​രു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഹ​ബീ​ബ് ന​സീം പ​റ​ഞ്ഞു.

ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ നെ​ടു​ങ്ങോ​ലം ഗ​വ. രാ​മ​റാ​വു മെ​മ്മോ​റി​യ​ല്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ 11ന് ​വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ് വ​യ​റു​വേ​ദ​ന​യു​മാ​യി യു​വ​തി​യെ​ത്തി​യ​ത്. വി​ദ​ഗ്ധ ചി​കി​ത്സാ സൗ​ക​ര്യ​ത്തി​നാ​യി ഇ​വ​രെ ജി​ല്ല വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് റെ​ഫ​ര്‍ ചെ​യ്തു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം തു​ട​ര്‍​ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ചെ​യ്തു. ഇ​വ​ര്‍ ഡി​സ്ചാ​ര്‍​ജ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും രാ​ത്രി ഒ​മ്ബ​തോ​ടെ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ പോ​കു​ക​യാ​ണെ​ന്ന് എ​ഴു​തി ന​ല്‍​കി​യ​ശേ​ഷം ആ​ശു​പ​ത്രി വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ പ​റ​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു

0
തിരുവനന്തപുരം : നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്...

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

0
റിയാദ്​: സൗദിയിൽ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം...

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

0
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...