കാർഗിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്നാഥ് സിംഗ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കാർഗിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്നാഥ് സിംഗ്. സൈന്യത്തിൻ്റെ ദൃഢനിശ്ചയത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. സൈന്യത്തിൻ്റെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യവും, മനക്കരുത്തും, ദൃഢനിശ്ചയവും പ്രകടിപ്പിച്ച നമ്മുടെ ധീരജവാന്മാരെ ഞാൻ ഹൃദയംഗമമായി ആദരിക്കുന്നു,” അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.

കാർഗിൽ യുദ്ധത്തിൽ സൈനികർ നടത്തിയ പരമോന്നത ത്യാഗം നമ്മുടെ സായുധ സേനയുടെ നിശ്ചയദാർഢ്യത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് പ്രതിരോധ മന്ത്രി ഊന്നിപ്പറഞ്ഞു. സൈനികരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃ രാജ്യത്തിനായി ജീവൻ നൽകിയ സൈനികർക്ക് രാഷ്ട്രപതി ദൗപതി മുർമു ആദരാഞ്ജലി അർപ്പിച്ചു. സൈനികരുടെ അസാധാരണമായ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും കൂടി ഈ ദിവസം സൂചിപ്പിക്കുന്നു. രാജ്യത്തിനു വേണ്ടിയുള്ള സൈന്യത്തിന്റെ സമർപ്പണവും ത്യാഗവും ജനങ്ങൾക്ക് എന്നും പ്രചോദനമാകുമെന്ന് രാഷ്ട്രപതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...