ദില്ലി : ഗുജറാത്തിലെ ബിജെപിയുടെ കൂറ്റന്‍ ലീഡ് ഭരണാനുകൂല വികാരമെന്ന് രാജ്നാഥ് സിംഗ്. ജനങ്ങള്‍ക്ക് ബിജെപിയില്‍ അടിയുറച്ച വിശ്വാസമെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഗുജറാത്ത് മോഡല്‍ 2001 മുതല്‍ തന്നെ ആളുകള്‍ സ്വീകരിച്ചതാണെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രാല്‍ഹാദ് ജോഷിയും പ്രതികരിച്ചു. ഗുജറാത്തിലെ ജനങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
താമരത്തരംഗം ആഞ്ഞടിച്ച ഗുജറാത്തില്‍ ചരിത്രത്തിലെ മികച്ച പ്രകടനവുമായാണ് ബിജെപി തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചിരിക്കുന്നത്. പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റില്‍ 151 ലും മുന്നേറുകയാണ്. 13 ശതമാനം വോട്ടും എട്ടു സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി സാന്നിധ്യമറിയിച്ച ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുന്നതാണ് കാഴ്ച. വോട്ടു ശതമാനത്തിലും സീറ്റെണ്ണത്തിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് 21 സീറ്റില്‍ ഒതുങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഹിമാചലില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം ആണ്. മൂന്നിടത്ത് സ്വതന്ത്രര്‍ ലീഡ് ചെയ്യുന്ന ഹിമാചലില്‍ അവരുടെ നിലപാട് നിര്‍ണായകമാകും.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.
———————
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]





























