Tuesday, August 20, 2024 4:19 pm

കോവിഡ് പ്രതിരോധം : രാജു എബ്രഹാം എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും 1.32 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് രാജു എബ്രഹാം എംഎല്‍എയുടെ 2020-2021 ആസ്തിവികസന ഫണ്ടില്‍ നിന്നും 1,32 കോടി രൂപ അനുവദിച്ചു. ഫണ്ട് അനുവദിച്ചുകൊണ്ടുള്ള രേഖ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് രാജു എബ്രഹാം എം.എല്‍.എ കൈമാറി.

രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് റാന്നി താലൂക്ക് ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഫണ്ട് അനുവദിച്ചത്. ഈ തുക ഉപയോഗപ്പെടുത്തി 9 വെന്റിലേറ്ററുകള്‍, 5000 പി.പി.ഇ കിറ്റുകള്‍, 1134 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എന്നിവ അടിയന്തരമായി താലൂക്ക് ആശുപത്രിയ്ക്കു ലഭ്യമാക്കും. 9 വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനു 87,92,298 രൂപയും 700 രൂപ വിലമതിക്കുന്ന 5000 പി.പി.ഇ കിറ്റുകള്‍ വാങ്ങുന്നതിന് 35,00000 രൂപയും 800 രൂപ വിലവരുന്ന 1134 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങുന്നതിന് 9,07,702 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

സംസ്ഥാന ധനമന്ത്രി ഫണ്ടുമായി ബന്ധപ്പെട്ട അനുമതി നല്‍കുന്നതോടെ പണം ഡി.എം.ഒ യുടെ അക്കൗണ്ടിലെത്തും. തുക അനുവദിച്ചുകൊണ്ടുള്ള രേഖ കൈമാറുന്ന ചടങ്ങില്‍ എ.ഡി.എം അലക്‌സ് പി.തോമസ്, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.എം ഡോ.എബി സുഷന്‍ എന്നിവരും പങ്കെടുത്തു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നി ടൗണിലെ വണ്‍വേ സമ്പ്രദായത്തിന് അപ്രതീക്ഷിത മാറ്റം

0
റാന്നി : റാന്നി ടൗണിലെ വണ്‍വേ സമ്പ്രദായത്തിന് അപ്രതീക്ഷിത മാറ്റം. ഇന്നു മുതല്‍...

തിരുവാഭരണ പാതയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ മൂന്നു പേരെ റാന്നി പോലീസ് പിടികൂടി

0
റാന്നി: തിരുവാഭരണ പാതയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ മൂന്നു പേരെ...

എസ്.എൻ.ഡി.പി അത്തിക്കയം ശാഖയിൽ ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം വിവിധ പരിപാടികളോടെ നടന്നു

0
അത്തിക്കയം : എസ്.എൻ.ഡി.പി യോഗം 362 -ാം നമ്പർ അത്തിക്കയം ശാഖയിൽ...

3000 കോടി രൂപ ലാഭിച്ച ലോകം ശ്രദ്ധിച്ച വലിയ നേട്ടം ; പിന്നാലെ ഗ്‌നു...

0
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മൂന്നുലക്ഷത്തിലധികം വരുന്ന കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാനായി കൈറ്റ് ഗ്‌നു...