ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും ആരാധനാ സ്വാതന്ത്ര്യവും എല്ലാവര്‍ക്കും തുല്യമായി ലഭിക്കണം – രാജു ഏബ്രഹാം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും ആരാധനാ സ്വാതന്ത്ര്യവും എല്ലാവര്‍ക്കും തുല്യമായി ലഭിക്കുന്നതിന് അവസരം ഉണ്ടാക്കണമെന്ന് മുന്‍ എംഎല്‍എ രാജു ഏബ്രഹാം പറഞ്ഞു. ബ്രിഡ്ജ് ഓഫ് ഹോപ്പ് വിദ്യാഭാസ പദ്ധതിയുടെ നേതൃത്വത്തില്‍ നെല്ലിക്കമണ്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ സെന്ററില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടാകുന്ന നിരന്തരമായ പീഡനങ്ങളും നീതി നിഷേധവും അശങ്ക ഉളവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനിച്ചു വളര്‍ന്ന മണ്ണില്‍ പാര്‍ക്കാന്‍ കഴിയാതെ എല്ലാം ഉപേക്ഷിച്ച് ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി വനാന്തരങ്ങളിലേയ്ക്കും അന്യദേശങ്ങളിലേയ്ക്കും ഓടിപ്പോകേണ്ടി വരുന്നു. എല്ലാവിഭാഗം ജനങ്ങള്‍ക്കും തുല്ല്യ നീതിയും അവകാശങ്ങളും ഉറപ്പ് വരുത്തുക എന്നുള്ളതാണ് ഒരു ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമെന്നും കേന്ദ്ര ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നും രാജു ഏബ്രഹാം ചൂണ്ടിക്കാണിച്ചു. റവ.ഡോ.ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ തോമസ് കുട്ടി പുന്നൂസ് മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. സണ്ണി മുളമൂട്ടില്‍, പാസ്റ്റര്‍ ജോര്‍ജ് ജേക്കബ്ബ്, പി.പി.ജോണ്‍, വര്‍ക്കി ഏബ്രഹാം മാത്യൂ തോമസ് എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....