കേന്ദ്രസർക്കാരിന് പിന്തുണയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ; പ്രധാനമന്ത്രിക്ക് കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയർപ്പിച്ച് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര. ഇതോടെ, കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിക്ക് രാജു അപ്സര എഴുതിയ കത്ത് വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രധാന സ്ഥാനം വഹിക്കുന്നയാൾ, ഒരു രാഷ്ട്രീയ പാർട്ടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

ഇന്ത്യയുടെ വികസന രംഗത്ത് നിർണായക മുന്നേറ്റങ്ങളാണ് മോദി സർക്കാർ നടത്തിയിട്ടുള്ളതെന്നും, ഇവ രാജ്യത്തിന്റെ വളർച്ചയ്ക്ക് പ്രതീക്ഷ നൽകുന്നതാണെന്നും രാജു അപ്സര കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ജിഎസ്ടി ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നടപ്പിലാക്കിയ പല നിയമങ്ങളും വ്യാപാര മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ, ഇത്തരം കത്ത് വ്യാപാരി സംഘടനയുടെ അഭിപ്രായമായി കണക്കാക്കാൻ കഴിയില്ലെന്ന് സംഘടനയിലെ മുതിർന്ന ഭാരവാഹി പറയുന്നു.

ഈ മാസം 24, 25 തീയതികളിലാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. കേരളത്തിന്റെ പൊതു ഗതാഗത രംഗത്തും, വ്യാപാര- വ്യവസായ രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനം കേരളത്തിന് പുത്തൻ അനുഭവമാകുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. കൂടാതെ, ആരോഗ്യ മേഖലയ്ക്ക് കരുത്തുപകരുന്ന എയിംസ് ഉടൻ തന്നെ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...