തിരുവനന്തപുരം : കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് അടുത്തമാസം നടക്കും. ഓഗസ്റ്റ് 24 ന് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഫലപ്രഖ്യാപനം അന്ന് വൈകീട്ട് നടക്കും.
എം പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് കേരളത്തില്‍ രാജ്യസഭാ സീറ്റില്‍ ഒഴിവു വന്നത്. നിലവില്‍ എല്‍ഡിഎഫിന്റെ സീറ്റാണിത്. ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല. സീറ്റ് വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളിന് തന്നെ നല്‍കണമോ എന്ന കാര്യത്തിലും മുന്നണി തീരുമാനം എടുക്കും.