കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ന്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ന് . നാമനിര്‍ദേശപത്രിക നല്‍കുന്നത് ഈമാസം 20 വരെ. തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.

നിലവിലുള്ള നിയമസഭയിലെ അംഗങ്ങള്‍ക്കായിരിക്കും തെരഞ്ഞെടുപ്പില്‍ വോട്ടവകാശം. രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിയത് ചോദ്യം ചെയ്ത് സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതേതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചത്. ഇപ്പോഴുള്ള നിയമസഭയിലെ അംഗങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടുകയും അടുത്ത നിയമസഭയിലെ അംഗങ്ങള്‍ ആ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് തിയതി തീരുമാനിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇഷ്ടമുള്ള ഏത് തീയതിയും പ്രഖ്യാപിക്കാം എന്ന് ഇതിനര്‍ഥമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളില്‍ നിന്ന് വേണം കമ്മീഷന്‍ തീരുമാനമെടുക്കാന്‍. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ കാലതാമസമില്ലാതെ തെരഞ്ഞെടുപ്പ് നടത്തണം. എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ പറയുമ്പോഴും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് പി.വി.ആശ വിമര്‍ശിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...