രാജ്യസഭ സീറ്റ് വാഗ്ദാനം നിരസിച്ച് എൻസിപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യസഭ സീറ്റ് വാഗ്ദാനം നിരസിച്ച് എൻസിപി. രാജ്യസഭ സീറ്റ് വേണ്ടെന്നാണ് പാർട്ടിയുടെ നിലപാടെന്ന് ടിപി പീതാംബരൻ. നിയമസഭ സീറ്റിൽ എൻസിപി മത്സരിച്ച നാല് സീറ്റുകളിലും ഇത്തവണയും മത്സരിക്കും. പാലാ സീറ്റ് ഞങ്ങൾക്ക് തന്നെ വേണം. തങ്ങൾ പിടിച്ചെടുത്ത മണ്ഡലം തോറ്റവർക്ക് കൊടുക്കാൻ പറ്റില്ലയെന്നും ജോസ്.കെ മാണിയും പാർട്ടിയും വന്നതു കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ടി.പി പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.

പാലയടക്കം നാല് സീറ്റുകളും വേണമെന്ന നിലപാട് ഒന്നുകൂടി ഉറച്ചു പറയുകയാണ് ടി.പി പീതാംബരൻ മാസ്റ്റർ. ശരദ് കണ്ട ശേഷം ആദ്യ പ്രതികരണം നടത്തിയ എൻസിപി സംസ്ഥാന പ്രസിഡന്റ് നിലപാട് കടുപ്പിച്ചു. പിടിച്ചെടുത്ത മണ്ഡലം തോറ്റവർക്ക് വിട്ടുകൊടുക്കാൻ കഴിയില്ല. മുന്നണിയിലേക്ക് പുതിയ പാർട്ടികൾ വരുമ്പോൾ 4 സീറ്റ് മാത്രമുള്ള തങ്ങളുടെ പാർട്ടിയുടെ സീറ്റുകളല്ല നൽകേണ്ടത്. വലിയ പാർട്ടികൾക്ക് ത്യാഗം ചെയ്യാം. ജോസ് കെ മാണിയും പാർട്ടിയും വന്നത് തദ്ധേശ തിരഞ്ഞെടുപ്പിൽ ഒരു ഗുണവും ചെയ്തില്ലെന്ന ആവർത്തിച്ച പീതാംബരൻ മാസ്റ്റർ എൽഡിഎഫ് വിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...