കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മമത മത്സരിക്കുന്ന നന്ദിഗ്രാമില്‍ കിസാന്‍ മഹാപഞ്ചായത്തുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. മമത ബാനര്‍ജിക്ക് വോട്ട് പിടിക്കാന്‍ വേണ്ടി നടത്തിയ മഹാപഞ്ചായത്തില്‍ ബിജെപിക്ക് ഒരിക്കലും വോട്ട് ചെയ്യരുതെന്ന് രാകേഷ് ടികായത് ആഹ്വാനം ചെയ്തു.
ബിജെപിക്കെതിരേയായിരുന്നു ടികായതിന്റെ പ്രചാരണം. ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് ടികായത് ആവശ്യപ്പെട്ടു. ബിജെപിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ രാജ്യത്തെ കൊളളയടിക്കുകയാണെന്നും അവര്‍ക്ക് വോട്ട് നല്‍കരുതെന്നും ടികായത് ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകര്‍ വോട്ട് പിടിക്കാന്‍ വരുമ്പോള്‍ താങ്ങുവിലയുടെ കാര്യം ചോദിക്കണം. മമതയ്‌ക്കെതിരേ നടന്ന അക്രമം നിര്‍ഭാഗ്യകരമായിപ്പോയെന്ന് പറഞ്ഞ ടികായതിന്റെ വാക്കുകള്‍ ബംഗാളില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്.