24 മണിക്കൂറിനിടെ രാജ്യത്ത് 25,320 പേര്‍ക്ക് കോവിഡ് ; ഈ വര്‍ഷത്തെ ഉയര്‍ന്ന പ്രതിദിന കണക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 25,320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 161 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,13,59,048 ആയി ഉയര്‍ന്നു. ഇതില്‍ 1,09,89,897 പേരും രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,637 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ ദിവസം 15,602 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്‌. വിവിധ സംസ്ഥാനങ്ങളിലായി 2,10,544 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. രാജ്യത്തുടനീളം 1,58,607 പേരുടെ ജീവനും കോവിഡ് കവര്‍ന്നു. ഇതുവരെ 22.67 കോടി കോവിഡ്‌ സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ശനിയാഴ്ച വരെയുള്ള കണക്കുപ്രകാരം രാജ്യത്തുടനീളം 2.97 കോടി പേര്‍ക്ക് കോവിഡ് വാക്‌സിനും നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...