മോദിയെയും യോഗിയെയും ഉത്തര്‍പ്രദേശില്‍ കാലുകുത്താന്‍ അനുവദിക്കില്ല : രാകേഷ് ടിക്കായത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രധാനമന്ത്രി മോദിയെയും യുപി മുഖ്യമന്ത്രി യോഗിയെയും ഉത്തര്‍ പ്രദേശില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ‘കര്‍ഷക’ സമര നേതാവ് രാകേഷ് ടിക്കായത്. സമരക്കാരുടെ മഹാപഞ്ചായത്ത് തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ യുപിയില്‍ കാലുകുത്തിക്കില്ലെന്നാണ് ടിക്കായത്തിന്റെ ഭീഷണി . ഗര്‍മുക്തേശ്വറിലെ കാര്‍ത്തിക് മേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടിക്കായത്.

ബിജെപിയെ തിരഞ്ഞെടുത്തത് തെറ്റായിപ്പോയെന്നും യുപിയിലെ ജനങ്ങള്‍ താമരയെ ഇല്ലാതാക്കണമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ‘ഏക് ഭൂല്‍, കമല്‍ കാ ഫൂല്‍, എന്ന മുദ്രാവാക്യവും ടിക്കായത് പറഞ്ഞു. താമരയ്ക്ക് (ബിജെപി) വോട്ട് ചെയ്യുന്ന തെറ്റ് ജനങ്ങള്‍ ചെയ്യരുത് എന്നാണ് ഇതിനര്‍ത്ഥം. ടികായത് തന്റെ അനുയായികളോടൊപ്പം കാര്‍ത്തിക് മേളയില്‍ എത്തിയ ശേഷം പൂജയില്‍ പങ്കെടുക്കുന്നതിനേക്കാള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വേദിയെ ഉപയോഗിക്കുകയും വേദിയില്‍ നിന്ന് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയും ആയിരുന്നു.

എന്തിനാണ് രാഷ്ട്രീയ പ്രസ്താവനകള്‍ക്കായി കാര്‍ത്തിക് മേള ഉപയോഗിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ‘ഞാന്‍ രാഷ്ട്രീയത്തെക്കുറിച്ച്‌ മറ്റെവിടെ സംസാരിക്കും? ഞാന്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ എനിക്കെതിരെ കേസെടുക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ആരെങ്കിലും രാഷ്ട്രീയ പ്രസ്താവനകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അവര്‍ എന്തിനാണ് ഞങ്ങളുടെ യോഗങ്ങളില്‍ വരുന്നത്?’ എന്നാണ് ടിക്കയത്തിന്റെ വാദം. എന്നാല്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ധാരാളം ആളുകള്‍ കാര്‍ത്തിക് മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നത് ശ്രദ്ധേയമാണ്. ഈ ജനക്കൂട്ടത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു ടിക്കായതിന്റെ തന്ത്രം.

യുപിയിലെ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ടിക്കായത് ഒരു ‘മുന്നറിയിപ്പും’ നല്‍കി,  ലഖ്‌നൗവില്‍ മഹാപഞ്ചായത്ത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ യുപിയില്‍ ഇറങ്ങാനാകില്ല. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ റാലികള്‍ ചെയ്യുന്നു, ഞങ്ങള്‍ ഞങ്ങളുടേത് ചെയ്യുന്നു. വരാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിലേക്കാണ് ടിക്കായത് സൂചന നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...