പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിനുവേണ്ടി യത്‌നിച്ച നേതാവാണ് പരിശുദ്ധ കാതോലിക്കാ ബാവാ : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിനുവേണ്ടി യത്‌നിച്ച നേതാവാണ് പരിശുദ്ധ കാതോലിക്കാ ബാവാ മന്ത്രി വീണാ ജോര്‍ജ്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രാര്‍ഥനയിലൂടെയും പ്രഭാഷണങ്ങളിലൂടെയും അനേകര്‍ക്ക് ആത്മീയ വെളിച്ചം പകരുന്നതിനൊപ്പം അശരണര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും സഹായിക്കാനും സഭയ്ക്ക് കഴിയണമെന്നും മനുഷ്യന്റെ ആത്മീയ ജീവിതത്തില്‍ കുറവുകള്‍ വരുമ്പോള്‍ പ്രാര്‍ഥനയോടും ധ്യാനത്തോടും ഉപവാസത്തോടും കൂടി നേരിടാന്‍ കഴിയണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അനുഗ്രഹ സന്ദേശത്തില്‍ പറഞ്ഞു.

ആന്റോ ആന്റണി എംപി ഔദ്യോഗിക ഉപഹാരം സമര്‍പ്പിച്ചു. ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, പത്തനംതിട്ട നഗരസഭാധ്യക്ഷന്‍ ടി.സക്കിര്‍ ഹുസൈന്‍, ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോര്‍ജ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ആര്‍.അജിത്കുമാര്‍, സഭാ മാനേജിങ് കമ്മിറ്റി അംഗം ഫാ. റോയ് പി.തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗം ഫാ. കെ.ജി.മാത്യു, ഫാ. ഗബ്രിയേല്‍ ജോസഫ്, ഫാ. കോശി വി.വര്‍ഗീസ്, ഡോ. തോമസ് ജോണ്‍ മാമ്പറ എന്നിവര്‍പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...