രക്ഷിക്കാനെത്തിയയാള്‍ ബോധരഹിതയായി റോഡില്‍ വീണ വീട്ടമ്മയുടെ സ്വര്‍ണവളയുമായി മുങ്ങി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി: രക്ഷിക്കാനെത്തിയയാള്‍ ബോധരഹിതയായി റോഡില്‍ വീണ വീട്ടമ്മയുടെ സ്വര്‍ണവളയുമായി മുങ്ങി. കാഞ്ഞിരപ്പള്ളി ബസ്​സ്​റ്റാന്‍ഡിലായിരുന്നു സംഭവം. ബസ്​സ്​റ്റാന്‍ഡ് കവാടത്തില്‍ സ്ഥിതി ചെയ്യുന്ന ചെല്ലാടന്‍ കൂള്‍ബാര്‍ ഉടമയായ ഓമന സുധാകരന്‍ തൊട്ടടുത്ത കടയില്‍ ചായ കുടിക്കുന്നതിനിടെ രക്തസമ്മര്‍ദം താഴ്ന്ന്​ ബോധരഹിതയായി വീഴുകയായിരുന്നു. സംഭവം കണ്ടുനിന്ന നിരവധിപേര്‍ ഓമനയെ സഹായിക്കാന്‍ ഓടിയെത്തി. എന്നാല്‍, അതില്‍ ഒരു കള്ളനും ഉണ്ടായിരുന്നു. സഹായത്തിനെന്ന പേരില്‍ ഓടിക്കൂടിയവരില്‍ ഒരാള്‍, ഓമനയുടെ കൈയില്‍ കിടന്ന ഒന്നര പവന്റെ വള കവര്‍ന്ന്​ മുങ്ങി.

ഓടിക്കൂടിയവരില്‍ ചിലര്‍ അവരെ ഓട്ടോയില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍വെച്ച്‌ ബോധം തിരിച്ചുകിട്ടിയ ശേഷമാണ്​ വള നഷ്​ടമായ വിവരം ഓമന അറിയുന്നത്​. തുടര്‍ന്ന് പോലീസ് സ്​റ്റേഷനില്‍ പരാതി നല്‍കി. സി.സി.ടി.വി പരിശോധിച്ച്‌​ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...