അയോധ്യയിലെ രാമജന്മഭൂമി കോംപ്ലക്സ് ബോംബിട്ട് തകർക്കുമെന്ന് ഭീഷണി

For full experience, Download our mobile application:
Get it on Google Play

അയോധ്യ: അയോധ്യയിൽ നിർമാണത്തിലിരിക്കുന്ന രാമജന്മഭൂമി കോംപ്ലക്സ് ബോംബിട്ട് തകർക്കുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. രാംകോട്ട് സ്വദേശിയായ മനോജ് എന്നയാൾക്കാണ് ഫോണിൽ ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ചത് ഇയാൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10മണിക്ക് ക്ഷേത്ര കോംപ്ലക്സ് ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. വിവരം ലഭിച്ചയുടൻ പൊലീസ് സുരക്ഷ ശക്തമാക്കി.

ക്ഷേത്ര പരിസരത്ത് കൂടുതൽ സുരക്ഷാ ജീവനക്കാരെ വിന്യസിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഫോൺ വിളിയിച്ചയാൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയെന്നും രാമജന്മഭൂമി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സഞ്ജീവ് കുമാർ സിങ് പറഞ്ഞു. രാമക്ഷേത്രത്തിലെ വിഗ്രഹം നിര്‍മിക്കാനായി സാളഗ്രാമം നേപ്പാളില്‍ നിന്നെത്തിച്ചു. ഗണ്ഡകി നദിയില്‍ നിന്ന് വീണ്ടെടുത്ത ആറുകോടി വര്‍ഷം പഴക്കമുള്ള രണ്ട് സാളഗ്രാമ ശിലകളാണ് ശ്രീരാമ വിഗ്രഹ നിര്‍മാണത്തിനായി എത്തിച്ചത്.

വിഷ്ണുചൈതന്യം കുടികൊള്ളുന്നതെന്ന് വിശ്വസിക്കുന്ന അതിപുരാതന ശിലകളാണ് സാളഗ്രാമങ്ങള്‍. എത്തിച്ച സാളഗ്രാമങ്ങളില്‍നിന്ന് രാംലല്ല വിഗ്രഹം കൊത്തിയെടുത്ത് പുതിയതായി നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ കുടിയിരുത്തും. 26, 14 ടണ്‍ ഭാരമുള്ള ശിലകള്‍ രണ്ട് ട്രക്കുകളിലായാണ് അയോധ്യയില്‍ എത്തിച്ചത്. അടുത്ത വര്‍ഷം ജനുവരിയോടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

സ്കൂട്ടറിൽ ഒളിപ്പിച്ച് അനധികൃത വിദേശമദ്യ വിൽപ്പന ; ബാലുശ്ശേരിയിൽ ഒരാൾ അറസ്റ്റിൽ

0
ബാലുശ്ശേരി : കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : വ്യക്തതവരുത്തിയ റിപ്പോർട്ട് നൽകി എസ്.ഐ.ടി.

0
തിരുവനന്തപുരം : രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വ്യക്തതവരുത്തി പോലീസ്...

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്...

0
ദുബൈ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ...