‘റാം , റാം’ അഭിവാദ്യത്തിന് മറുപടി നൽകിയില്ല ; യു.പിയിൽ അധ്യാപകനെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : വിദ്യാർഥി ‘റാം, റാം’ എന്ന് അഭിവാദ്യം ചെയ്തതിന് പ്രത്യഭിവാദ്യം ചെയ്തില്ലെന്നാരോപിച്ച് യു.പിയിൽ ന്യൂനപക്ഷ സമുദായത്തിൽപെട്ട അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പ്ലസ് വൺ വിദ്യാർഥിയുടെ അഭിവാദ്യത്തിന് മറുപടി നൽകാതിരുന്ന മുഹമ്മദ് അദ്നാൻ എന്ന അധ്യാപകനെയാണ് സ്കൂൾ അധികൃതർ പിരിച്ചുവിട്ടത്. ഡിസംബർ അഞ്ചിന് ഹത്രാസിലാണ് സംഭവം. വിദ്യാർഥി അഭിവാദ്യം ചെയ്ത​പ്പോൾ അദ്നാൻ പ്രത്യഭിവാദ്യം ചെയ്യാതെ കുട്ടിയെ ശാസിച്ചുവെന്നാണ് ആരോപണം. പിന്നാലെ ഹിന്ദുത്വ സംഘടനകളിൽപെട്ട പ്രവർത്തകർ സ്കൂൾ പരിസരത്ത് പ്രതിഷേധ പ്രകടനവുമായെത്തി.

പ്രതിഷേധത്തിന്റെ ഭാഗമായി ഹനുമാൻ ചാലിസ പാരായണം ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. തുടർന്ന് അദ്നാനെ സ്കൂളിൽനിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിക്കുകയായിരുന്നു. ‘കഴിഞ്ഞ 30 വർഷമായി രണ്ടു സമുദായങ്ങളിൽപെട്ട വിദ്യാർഥികളും ഇവിടെ പഠിക്കുന്നുണ്ട്. ഇതുവരെ ഇങ്ങനെയൊരു ആരോപണം ​നേരിടേണ്ടി വന്നിട്ടില്ല. മുഹമ്മദ് അദ്നാനെ ജോലിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു’ – പ്രിൻസിപ്പൽ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും

0
തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി...