രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും, ഏ കെ ശശീന്ദ്രന്റെ നേതൃത്വം നല്‍കുന്ന എന്‍സിപി സെക്യുലറും ലയിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും, ഏ കെ ശശീന്ദ്രന്റെ നേതൃത്വം നല്‍കുന്ന എന്‍സിപി സെക്യുലറും ലയിച്ചേക്കും. ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച തുടങ്ങി. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏ കെ ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് പിണറായി വിജയനെ അറിയിച്ചു.ലയനത്തിന് വേണ്ടിയുള്ള ആദ്യ ചര്‍ച്ച ആരംഭിച്ചുവെന്നാണ് വിവരം. എന്‍സിപിയില്‍ പി സി ചാക്കോയുമായി ഇടഞ്ഞുകൊണ്ട് എ കെ ശശീന്ദ്രന്‍ വിഭാഗം മാറി നില്‍ക്കുകയാണ്. എന്‍സിപി സെക്യുലര്‍ എന്ന നിലയില്‍ അവര്‍ യോഗം വിളിക്കുകയും ചെയ്തു. ലയന സാധ്യത ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ജനറല്‍ ബോഡി വിളിച്ചിരിക്കുന്നതെന്നാണ് വിവരം.

ജൂലൈ 11ന് കൊച്ചിയില്‍ വച്ചാണ് യോഗം. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വച്ച് കടന്നപ്പള്ളി രാമചന്ദ്രനും എ കെ ശശീന്ദ്രനും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് എ കെ ശശീന്ദ്രന്‍ പിണറായി വിജയനെ അറിയിച്ചത്. രണ്ട് പാര്‍ട്ടികളും ഇടതുമുന്നണിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ലയനത്തില്‍ സിപിഐഎമ്മിനോ എല്‍ഡിഎഫിനോ എതിര്‍പ്പില്ലെന്നാണ് ലഭിക്കുന്ന വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് അടുത്തമാസം 11ന് എന്‍സിപി സെക്യുലര്‍ യോഗം വിളിച്ചത്. കോണ്‍ഗ്രസ് എസും ഉടന്‍ തന്നെ വിഷയത്തില്‍ യോഗം വിളിക്കുമെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

1.66 കോടി സർക്കാർ രേഖകളുമായി പബ്ലിക് പോർട്ടൽ ആരംഭിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സാർത്ഥക്...

0
ഡൽഹി: 1.66 കോടി സർക്കാർ രേഖകളുമായി പബ്ലിക് പോർട്ടൽ ആരംഭിച്ച് പന്ത്രണ്ടാം...

പരിധികളില്ലാതെ കോൺട്രാക്റ്റ് വർക്കുകൾ ഊരാളുങ്കലിന് നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി. കെ...

0
തിരുവനന്തപുരം: പരിധികളില്ലാതെ കോൺട്രാക്റ്റ് വർക്കുകൾ ഊരാളുങ്കലിന് നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് പൊതുമരാമത്ത്...

യാത്രക്കാരെ കുത്തിനിറച്ച് ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി സൗജന്യ യാത്ര ; കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന്...

0
പത്തനംതിട്ട: കെ.എസ്.ആര്‍.റ്റി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ വലിയ തിരക്കാണ് ഇപ്പോള്‍...

ആഞ്ഞടിച്ച് ‘തൂഫാൻ’; പത്തനംതിട്ട ജില്ലയാകെ അരിച്ചു പെറുക്കി പോലീസ് പരിശോധന

0
പത്തനംതിട്ട: ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ 220...