കൊക്കാത്തോട് വനത്തില്‍ കാണാതായ ആദിവാസി മൂപ്പനെ കണ്ടെത്താന്‍ തെരച്ചില്‍ ശക്തമാക്കി പോലീസും വനം വകുപ്പും

For full experience, Download our mobile application:
Get it on Google Play

കോന്നി: വനത്തില്‍ പോയ അരുവാപ്പുലം കൊക്കാത്തോട് ആദിവാസി ഉന്നതിയിലെ ആദിവാസി മൂപ്പനെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ ശക്തമാക്കി പോലീസും വനം വകുപ്പും. കാട്ടാത്തി ഉന്നതിയിലെ ആദിവാസി മൂപ്പന്‍ മോഹന്‍ദാസ്(70)നെയാണ് ശനിയാഴ്ച രാവിലെ 11 മുതല്‍ കാണാതായത്. നടുവത്തുംമൂഴി ഫോറസ്റ്റ് റെയ്ഞ്ചിലെ കരിപ്പാന്‍തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും കോന്നി പോലീസും ഡോഗ് സ്ക്വാഡിന്റെ  സഹായത്തോടെ കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും മൂപ്പനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

നാട്ടുകാരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ വീണ്ടും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. നിരത്തുപാറ കൂപ്പ് റോഡ്‌, കൊല്ലാന്‍പാറ അടിവശം, മണലാറ്റരുവി മറുവശം എന്നിവടങ്ങളിലാണ് പ്രധാനമായും തെരച്ചില്‍ നടത്തുന്നത്. കാട്ടാത്തി ഉന്നതിയില്‍ നിന്നും പൊന്നാംപൂ ശേഖരിക്കാന്‍ പോയ സംഘത്തോടൊപ്പം ഊരുമൂപ്പന്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ എന്നും സംശയമുണ്ട്. ഈ സംഘത്തെ കണ്ടെത്തുവാനും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമവും നഗ്നതാപ്രദർശനവും ; കേസെടുത്ത് പോലീസ്

0
കൊണ്ടോട്ടി (മലപ്പുറം) : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതിക്ക്...

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...