ആഞ്ഞടിച്ച് ‘തൂഫാൻ’; പത്തനംതിട്ട ജില്ലയാകെ അരിച്ചു പെറുക്കി പോലീസ് പരിശോധന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ 220 ലധികം കേന്ദ്രങ്ങളിൽ പരിശോധന നടത്തി ജില്ലാ പോലീസ്. ഓപ്പറേഷൻ തൂഫാൻ (നാർക്കോ ഹണ്ട് )പദ്ധതിയുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങൾ, അന്യസംസ്ഥാന തൊഴിലാളികൾ ജോലിയെടുക്കുന്ന സ്ഥാപനങ്ങൾ, രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചുള്ള ‘ഹോട്ട് സ്പോട്ടുകൾ’, കൂടാതെ ലോഡ്ജുകൾ, മറ്റ് സംശയാസ്പദമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തി. വിവിധ ഇടങ്ങളിൽ നിന്നായി കഞ്ചാവ്, എം.ഡി.എം.എ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയുള്‍പ്പെടെ പിടിച്ചെടുത്തു.

പെരുമ്പെട്ടി, അടൂർ എന്നിവിടങ്ങളിൽ എം.ഡി.എം.എ പിടിച്ച സംഭവത്തില്‍ ഓരോ കേസുകളും, കഞ്ചാവ് കൈവശം വെച്ചതിന് പന്തളം, തിരുവല്ല എന്നിവിടങ്ങളില്‍ ആറ് കേസുകളും, ഏനാത്ത് മൂന്നു കേസുകളും, പത്തനംതിട്ട, കീഴ്വായ്പൂർ, കോയിപ്പുറം, കൊടുമൺ എന്നീ സ്റ്റേഷനുകളിൽ രണ്ട് കേസുകള്‍ വീതവും, അടൂർ, ഇലവുംതിട്ട, പെരുനാട്, ചിറ്റാർ, റാന്നി എന്നിവിടങ്ങളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയില്‍ ലഹരി വ്യാപനം തടയാന്‍ കർശനമായ പോലീസ് പരിശോധനകൾ രാത്രിയും പകലും ഉണ്ടാകുമെന്നും അറസ്റ്റിലാകുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...