യാത്രക്കാരെ കുത്തിനിറച്ച് ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി സൗജന്യ യാത്ര ; കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന് ഗവി നിവാസികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കെ.എസ്.ആര്‍.റ്റി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ വലിയ തിരക്കാണ് ഇപ്പോള്‍ പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്കുള്ള കെ.എസ്.ആര്‍.റ്റി.സി ബസുകളില്‍ അനുഭവപ്പെടുന്നത്. പുലര്‍ച്ചെ 5.30നും രാവിലെ 6.30നും രണ്ട് സര്‍വീസുകള്‍ ആണ് പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് സര്‍വീസ് നടത്തുന്നത്. ഗവിയിലേക്കുള്ള ഓര്‍ഡിനറി ബസുകളില്‍ കയറ്റുവാന്‍ കഴിയാവുന്നതിലും അധികം ആളുകള്‍ കയറി യാത്ര ചെയ്യാന്‍ തുടങ്ങിയത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്.

യാത്രക്കാരെ യാതൊരു സുരക്ഷയുമില്ലാതെ ബസുകളില്‍ കുത്തി നിറച്ച് കൊണ്ടുപോകാന്‍ തുടങ്ങിയതോടെ ഗവി ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, ഉന്നതി നിവാസികള്‍ക്ക് ബസില്‍ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു. യാത്രക്കാരുടെ തിരക്ക് മൂന്ന് മടങ്ങായി വര്‍ധിച്ചുവെങ്കിലും കൂടുതലും സ്ത്രീകളുടെ സൗജന്യ യാത്രയായതിനാല്‍ കെ.എസ്.ആര്‍.റ്റി.സി യ്ക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനവും കുറഞ്ഞു. പുലര്‍ച്ചെ പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന ബസായതിനാല്‍ രാത്രിയില്‍ എത്തുന്ന ആളുകള്‍ ബസിനുള്ളില്‍ കിടന്നുറങ്ങിയതിന് ശേഷം ഇതേ ബസില്‍ ഗവിക്ക് പോകുന്ന പ്രവണതയും വര്‍ദ്ധിച്ചിട്ടുണ്ട്.

60 സീറ്റുള്ള ബസിലാണ് നൂറിലധികം ആളുകളെ കയറ്റി യാത്ര ചെയ്യുന്നത്. ഗവി, ഉന്നതി തുടങ്ങിയ സ്ഥലങ്ങളില്‍ കെ.എസ്.ഇ.ബിയിലും വനം വകുപ്പിലും ജോലി ചെയുന്ന നിരവധി പേരുണ്ട്. ഇവരില്‍ പലര്‍ക്കും പത്തനംതിട്ടയില്‍ നിന്നും നിന്നും ഗവിയിലേക്ക് പോകുവാന്‍ ഈ ബസ് തന്നെയാണ് ഏക ആശ്രയം. ഈ ബസില്‍ ഇരുപത്തിയയ്യായിരം രൂപയില്‍ അധികം ടിക്കറ്റ് ഒരു ദിവസം ചിലവാകുന്നുണ്ട്. എങ്കിലും കൂടുതലും സൗജന്യ യാത്രയായതിനാല്‍ മൂവായിരം രൂപയില്‍ താഴെ മാത്രമാണ് വരുമാനം ലഭിക്കുന്നത്. ഇത്രയും ആളുകളെ കുത്തി നിറച്ച് കൊണ്ടു പോകുമ്പോള്‍ ബസുകളുടെ കാര്യക്ഷമത കൂടി പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവിയിലെക്ക് കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്നും ആവശ്യമുയരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...