പരിധികളില്ലാതെ കോൺട്രാക്റ്റ് വർക്കുകൾ ഊരാളുങ്കലിന് നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി. കെ ബഷീർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പരിധികളില്ലാതെ കോൺട്രാക്റ്റ് വർക്കുകൾ ഊരാളുങ്കലിന് നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി. കെ ബഷീർ. ഊരാളുങ്കലിന്‍റേത് നിലവാരമുള്ള പ്രവൃത്തികളാണെന്നും ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും പി.കെ ബഷീർ നിയമസഭയിൽ പറഞ്ഞു. ഊരാളുങ്കലിനെ വിമർശിച്ചവർ തന്നെ അവർക്ക് നിലവാരമുണ്ടെന്ന് പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുൻ സഹകരണമന്ത്രി വി.എൻ വാസവനും പ്രതികരിച്ചു. ‘ഊരാളുങ്കൽ സൊസൈറ്റിക്ക് പ്രത്യേക പരിഗണനയൊന്നും നൽകുന്നില്ല. നടപടിക്രമങ്ങൾ പാലിക്കാതെ സൊസൈറ്റിയെ പ്രവർത്തിക്കാൻ അനുവദിക്കില്ല.

ജിയോ എംഎസ് 2എ 2008 പ്രകാരം സൊസൈറ്റിക്ക് ഏത് തുകയുള്ള പ്രവർത്തിയും ഏറ്റെടുത്ത് നടത്താൻ സാധിക്കും. എന്നാൽ, ദേശീയപാതാ വിഭാഗത്തിന്‍റെ കീഴിൽ ചെയ്യുന്ന പ്രവൃത്തികളിൽ സൊസൈറ്റിക്ക് പ്രത്യേക മുൻഗണന നിലവിലില്ല’. മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്‍റെ എല്ലാ പ്രവൃത്തികളിലും ഗുണനിലവാര പരിശോധന കർശനമായി പാലിക്കുന്നുണ്ട്. ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാൽ, അന്വേഷണം നടത്തുമെന്നും പരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് കരാറുകാർക്ക് ബിൽ തുക നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം, ഊരാളുങ്കലിന്‍റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് വി.എൻ വാസവനും രംഗത്തെത്തി.

ലോകോത്തര നിലവാരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സഹകരണ സംഘമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെന്ന് വാസവൻ പറഞ്ഞു. ഏകദേശം, 5000 കോടിയുടെ പ്രോജക്ടുകൾ ഇവരുടേതായി നടക്കുന്നുണ്ടെന്നും രണ്ടായിരത്തഞ്ഞൂറോളം വൈദ്ഗധ്യമുള്ള തൊഴിലാളികളും അഞ്ഞൂറോളം എൻജിനീയർമാരും ഈ സംഘത്തിലുണ്ടെന്ന് വാസവൻ വാസവൻ പറഞ്ഞു. ഊരാളുങ്കലിനെ ഒരു ഘട്ടത്തിൽ വിമർശിച്ചവർ തന്നെ പിന്നീട് അവരുടെ പ്രവൃത്തനമികവ് കണ്ട് അംഗീകരിക്കുന്ന അവസ്ഥയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...