ആഡംബരങ്ങളില്ല ; വൃദ്ധസദനത്തില്‍ വച്ച് പി.ശ്രീരാമകൃഷ്ണന്റെ മകള്‍ വിവാഹിതയായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമായ പി.ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി. തവനൂരിലെ വൃദ്ധസദനത്തില്‍ വെച്ച് ലളിതമായായിരുന്നു വിവാഹം. തിരുവനന്തപുരം സ്വദേശി സംഗീത് ആണ് വരന്‍. ചടങ്ങുകള്‍ക്ക് ശേഷം അങ്ങാടിപ്പുറത്തെ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരം ഒരുക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി പ്രമുഖര്‍ വിവാഹചടങ്ങിന് സാക്ഷ്യം വഹിച്ചു. ഇന്ന് രാവിലെ 9 മണിക്കാണ് തവനൂര്‍ വൃദ്ധ സദനം നിരഞ്ജനയുടെയും വരന്‍ സംഗീതിന്റെയും വിവാഹ വേദിയായത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വരണമാല്യം എടുത്തു നല്‍കിയത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമായിരുന്നു ഞായറാഴ്ചത്തെ വിവാഹചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങുകള്‍ക്ക് ശേഷം അങ്ങാടിപ്പുറത്തെ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരവും ഒരുക്കിയിരുന്നു. ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട് പോയ അച്ഛനമ്മമാര്‍ക്ക് ഒപ്പമാകണം വിവാഹമെന്ന തീരുമാനമെടുത്തത് നിരഞ്ജന തന്നെയായിരുന്നു. വൃദ്ധ സദനത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു പി.ശ്രീരാമകൃഷ്ണനും കുടുംബവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...