കേന്ദ്ര സര്‍വെ പ്രകാരം വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തില്‍ : കെ.എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര സര്‍വെ പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിലക്കയറ്റം തടയാന്‍ കഴിഞ്ഞ വര്‍ഷം നാലായിരം കോടി രൂപ സര്‍ക്കാര്‍ നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു. വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ കേന്ദ്രത്തിന്റെ സഹകരണം കൂടിയേ തീരൂവെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്ധനവിലയിലെ സംസ്ഥാന നികുതി സ്വാഭാവികമായി കുറഞ്ഞതല്ലെന്നും സര്‍ക്കാര്‍ കുറച്ചത് തന്നെയാണെന്നും ധനമന്ത്രി വ്യക്തമാക്കി. പിണറായി സര്‍ക്കാര്‍ നികുതി കുറച്ചിട്ടുണ്ട്. തെറ്റായ പ്രചരണങ്ങള്‍ക്ക് കണക്കുകള്‍ മറുപടി പറയുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.30 രൂപയുമാണ് കുറയുകയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറഞ്ഞിരുന്നു. കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചത്. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...