കോഴിക്കോട് : രാമനാട്ടുകരയില്‍ നടന്ന സ്വര്‍ണ്ണകവര്‍ച്ച കേസില്‍ പോലീസ് അറസ്റ്റുചെയ്ത ചെറുപ്പുളശ്ശേരി സംഘത്തിന്റെ ലക്ഷ്യം സ്വര്‍ണ്ണ കവര്‍ച്ച തന്നെയെന്ന് പോലീസ് കണ്ടെത്തല്‍. പോലീസ് നിലമ്പൂര്‍ കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് വിശദാംശങ്ങള്‍ ഉള്ളത്. പ്രതികളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
ഇന്നോവ, ബൊലേറോ, ബൊലേനോ കാറുകളിലായാണ് സംഘം എത്തിയത്. പുലര്‍ച്ചെ 2.30ന് വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു പതിനഞ്ചംഗ സംഘത്തിന്റെ ലക്ഷ്യം. സ്വര്‍ണവുമായി എത്തിയവര്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോയി എന്നു തെറ്റിദ്ധരിച്ചാണ് അപകടത്തില്‍പ്പെട്ട ബൊലേറോ കാറില്‍ പിന്തുടര്‍ന്നത്.