സര്‍ക്കാര്‍ സ്‌കൂളുകളിലെ അദ്ധ്യാപകരും ജീവനക്കാരും മക്കളെ പൊതു വിദ്യാലയങ്ങളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിക്കണം : വിദ്യാഭ്യസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരും ഇതര ജീവനക്കാരും തങ്ങളുടെ മക്കളെ പൊതു വിദ്യാലയങ്ങളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് വിദ്യാഭ്യസ മന്ത്രി വി.ശിവന്‍കുട്ടി. തിരുവനന്തപുരം പട്ടം ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സയന്‍സ് ലാബിന്റെയും സ്‌കൂള്‍ വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകയുപയോഗിച്ച്‌ പൂര്‍ത്തിയാക്കിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളാണ് മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്.

അനുവദിച്ചതില്‍ നിന്ന് ബാക്കി വന്ന 4 ലക്ഷം രൂപ വിനിയോഗിച്ച്‌ കമ്പ്യൂട്ടര്‍ ലാബിലേക്കാവശ്യമായ കമ്പ്യൂട്ടറുകള്‍ വാങ്ങും. എല്‍.ഐ.സി എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയും എല്‍.ഐ.സി ജീവനക്കാരും സമാഹരിച്ച സ്മാര്‍ട്ട് ഫോണുകള്‍ സ്‌കൂളിന് കൈമാറി.

‘നോ ഡിജിറ്റല്‍ ഡിവൈഡ് ക്യാമ്പസ്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സമാഹരിച്ച സ്മാര്‍ട്ട് ഫോണുകളുടെ വിതരണം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. ഡിജിറ്റല്‍ ഈഡന്‍സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനമാണ് സ്‌കൂളിനു വേണ്ടി വെബ്‌സൈറ്റ് തയ്യാറാക്കി നല്‍കിയത്.

അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ.കെ.എസ് റീന, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനിത കുമാരി, ഹെഡ്മിസ്ട്രസ് നസീമാ ബീവി തുടങ്ങി പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...