ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ 18 കുട്ടികള്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ബെയ്​ജിങ്​ : ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ 18 പേര്‍ മരിച്ചു. പ്രദേശത്ത്​ താമസിക്കുന്ന കുട്ടികളാണ്​ മരിച്ചവരില്‍ ഭൂരിഭാഗവും. വ്യാഴാഴ്​ച മൂന്നുമണിയോടെയായിരുന്നു തീപിടുത്തം. ഇതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. 16 പേര്‍ക്ക്​ പരിക്കേറ്റതായും നാലുപേരുടെ നില അതീവ ഗുരുതരമാണെന്നും ​ഷേചെങ്​ കൗണ്ടി സര്‍ക്കാര്‍ അറിയിച്ചു.

സംഭവത്തില്‍ ​പരിശീലന കേന്ദ്രത്തിന്റെ ഉടമയെ പോലീസ്​ കസ്​റ്റഡിയിലെടുത്തു. ഏഴിനും 16നും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളാണ്​ മരിച്ചവരില്‍ കൂടുതലും. രണ്ടാം നിലയിലാണ്​ ആയോധന കല പരിശീലന കേന്ദ്രം. അവിടെ തീ പടര്‍ന്നതോടെ കുട്ടികള്‍ ​ രക്ഷപെടാന്‍ ഏറെ ബുദ്ധിമുട്ടിയെന്നാണ് വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഷേചെങ്​ മാര്‍ഷ്യല്‍ ആര്‍ട്​സ്​ സെന്ററിലാണ്​ തീപിടുത്തമുണ്ടായതെന്നാണ്​ വിവരം. കെട്ടിടങ്ങളിലെ നിര്‍മ്മാണ രീതിയെ തുടര്‍ന്ന്​ തീപിടിത്തം ചൈനയില്‍ സാധാരണമാണ് . 2000 ത്തില്‍ ക്രിസ്​മസ്​ ​തലേദിവസം ഹെനാനിലുണ്ടായ അഗ്നിബാധയില്‍ 309 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...