രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ചുപിടിക്കുo : രമ്യ ഹരിദാസ്

For full experience, Download our mobile application:
Get it on Google Play

മനാമ: രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ചുപിടിക്കുമെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഐ.വൈ.സി ഇന്‍റര്‍നാഷനല്‍ ബഹ്‌റൈന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ‘മീറ്റ് ദ എം.പി’ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കോണ്‍ഗ്രസ് ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ചുവരുകതന്നെ ചെയ്യുമെന്നും കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച്‌ കൊണ്ടുപോകാന്‍ സാധിക്കൂ എന്നും രമ്യ ഹരിദാസ് പറഞ്ഞു. ഐ.വൈ.സി ബഹ്‌റൈന്‍ കൗണ്‍സില്‍ അംഗം അനസ് റഹീം അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി അംഗം പാളയം പ്രദീപ്, റംഷാദ് അയിലക്കാട് എന്നിവര്‍ സംസാരിച്ചു.

എം.പിയുമായി സംവദിക്കാന്‍ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു.ബഷീര്‍ അമ്പലായി, ഫ്രാന്‍സിസ് കൈതാരത്ത്, ജമാല്‍ നദ്‌വി ഇരിങ്ങല്‍, അബ്രഹാം ജോണ്‍, ഷെമിലി പി. ജോണ്‍, അഷ്‌റഫ് സ്കൈ, അബ്രഹാം സാമുവേല്‍, ഫിറോസ് അറഫ, ബ്ലെസന്‍ മാത്യു, ഷബീര്‍ മുക്കന്‍, ഫാസില്‍ വട്ടോളി, സി.എച്ച്‌. അഷ്‌റഫ്, സൈദ് ഹനീഫ്, മൊയ്‌ദീന്‍ കോട്ടുംതാഴത്ത്, അബൂബക്കര്‍ വെളിയങ്കോട്, ബഷീര്‍ വെളിയങ്കോട്, കെ.എം.സി.സി ഭാരവാഹികളായ ഗഫൂര്‍ കൈപ്പമംഗലം, ശറഫുദ്ദീന്‍ മാരായമംഗലം തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് എം.പി മറുപടി നല്‍കി. ബഹ്‌റൈനിലെ യുവസംരംഭകനും സിസ്‌കോഡ് ടെക്നോളജീസ് സി.ഇ.ഒയുമായ സജിന്‍ ഹെന്‍ഡ്രിയെ ചടങ്ങില്‍ ആദരിച്ചു.നിസാര്‍ കുന്നംകുളത്തിങ്കല്‍ സ്വാഗതവും ബേസില്‍ നെല്ലിമറ്റം നന്ദിയും പറഞ്ഞു. സല്‍മാനുല്‍ ഫാരിസ് പരിപാടി നിയന്ത്രിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...