അഴിമതി തുറന്നു പറയുന്നതില്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നു : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഴിമതി തുറന്നു പറയുന്നതില്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വേദനിപ്പിക്കുന്നു. മരിച്ചുപോയ അച്ഛനെ വിവാദങ്ങളില്‍ വലിച്ചിഴക്കുന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധാര്‍മികതയുടെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശിവശങ്കറിനെ ചോദ്യം ചെയ്തതോടെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് തെളിഞ്ഞു. നിസാരവത്ക്കരിച്ച്‌ മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിനേയും അറ്റാഷെയെയും ചോദ്യം ചെയ്യണം. സര്‍ക്കാറിന്റേത് കൊള്ളക്കാര്‍ക്കും കള്ളന്‍മാര്‍ക്കും ചൂട്ടുപിടിക്കുന്ന നയമാണെന്നും അദ്ദേഹം കുറ്റപ്പെചുത്തി. താന്‍ ഭാവനയില്‍ മെനയുന്ന കാര്യങ്ങളല്ല ഇതൊന്നും. കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാം വ്യക്തമായതാണ്- അദ്ദേഹം പറഞ്ഞു.

ട്രഷറി തട്ടിപ്പിലും അദ്ദേഹം സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. ട്രഷറി ക്രമക്കേട് പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതി എന്‍.ജി.ഒ യൂനിയന്‍ അംഗം. പണം നഷ്മായതില്‍ ധനമന്ത്രിക്ക് വിശ്വസനീയമായ വിശദീകരണം പോലുമില്ലെന്നും ചെന്നിത്തല ചുണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....