കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ട് : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നാണ് മനസിലാക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോക്സോ കേസുകളിൽ ഏറ്റവും കൂടുതൽ വിധികൾ പ്രഖ്യാപിച്ചിട്ടുള്ള ജില്ലാ ജഡ്ജിമാരെയടക്കം തഴഞ്ഞാണ് പിടിഎ അംഗത്തെ ബാലാവകാശ കമ്മീഷൻ ചെയർമാനായി നിയമിച്ചത്. ഇദ്ദേഹം പരമയോഗ്യനെന്ന് മുഖ്യമന്ത്രി പറയുന്നു. നിയമിക്കുന്നവർക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ യോഗ്യത ജനങ്ങൾക്കും കൂടി ബോധ്യപ്പെടണം. പരമയോഗ്യന്മാർ ഇനിയും മുഖ്യമന്ത്രിയുടെ കസ്റ്റഡിയിലുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

ഒരിക്കൽ ഒഴിവാക്കിയ ആളുകളെ തിരിച്ചു കൊണ്ടുവന്ന് എട്ട് കോടിയുടെ കൺസൾട്ടൻസി നൽകിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. റീബിൽഡ് കേരളയ്ക്കായി കെപിഎംജിക്ക് കരാർ നൽകിയതിനെയാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. ബസ് ചാർജ് വർദ്ധന ജനങ്ങൾക്ക് അധികഭാരം അടിച്ചേൽപിക്കും. ജനങ്ങളെ ശിക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ചാർജ് വർധന അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...