മുഖ്യമന്ത്രി ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നു : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവശത്തിന് നേരെയുളള ശക്തമായ കടന്നുകയറ്റമാണ് പോലീസ് നിയമഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. പോലീസ് നിയമഭേദഗതിക്കെതിരെ യു.ഡി.എഫ് നടത്തുന്ന പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഓര്‍ഡിനന്‍സ് ജനവിരുദ്ധവും ഏകാധിപത്യവുമാണ്. ഓര്‍ഡിനന്‍സ് അടിയന്തരമായി കൊണ്ടുവരേണ്ട എന്തുസാഹചര്യമാണ് കേരളത്തിലുളളത്. നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്ത് ഗുണദോഷങ്ങള്‍ കണ്ടറിഞ്ഞ് വേണം ഇതുമായി സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍. എന്നാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ഇത് നടപ്പിലാക്കി. ഇതിനെതിരേ താന്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ പോകുന്ന നിയമം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയണം. നിയമം വന്നതോടെ ആദ്യ പരാതി തൃശൂര്‍ വലപ്പാട് സ്റ്റേഷനില്‍ ഒരു സിപിഎം പ്രവര്‍ത്തകനെതിരേ ഇന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് അഭിപ്രായം പറയുന്നവരെ കല്‍തുറുങ്കിലടക്കാനുള്ള ഏകാധിപത്യ പ്രവണതക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. നിയമം പിന്‍വലിച്ചോടേണ്ട ഗതികേട് സര്‍ക്കാരിനുണ്ടാകും. ഇന്ത്യയിലെ പ്രമുഖരായ നേതാക്കളും എഴുത്തുകാരും നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണെന്നും സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...