‘ആഴക്കടൽ ഇടപാടുകളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ’ ; നുണ പൊളിഞ്ഞെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ആഴക്കടൽ മത്സ്യ ബന്ധന വിവാദത്തിൽ മുഖ്യമന്ത്രിയുടെ നുണ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ ഇടപാടുകളും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.  ആഴക്കടൽ മത്സ്യ ബന്ധന അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു എന്ന് വ്യക്തമായി. ആഴക്കടൽ ഗൂഡാലോചന നടത്തിയത് മുഖ്യമന്ത്രി തന്നെയാണ്. തീരദേശത്തെ വിൽക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

എല്ലാ ഇടപാടുകളിലും മുഖ്യമന്ത്രിയുടെ അറിവും നേതൃത്വവും ഉണ്ടായിരുന്നു. ഇതുപോലെ കള്ളം പറയുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിവാദ കരാറുകള്‍ക്കെല്ലാം ഒപ്പിട്ടത്. ഇപ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമായി തെളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.
ആഴക്കടല്‍ മല്‍സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയുമായി കെഎസ്ഐഎൻസി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കാൻ ഇടയുണ്ടെന്ന ഫയൽ ഉൾപ്പടെയുള്ള രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....