തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളിൽ കള്ളവോട്ട് : ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലായി 22,360 കളളവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥികൾ. ഒരു ഫോട്ടോയും വ്യത്യസ്ത പേരുകളും മേൽവിലാസവും ഉപയോഗിച്ച് വോട്ടർപട്ടികയിൽ വ്യാജവോട്ടുകൾ ഉൾപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളുടെ തുടർച്ചയാണ് തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വോട്ടർ പട്ടികയിൽ ഒരേ ഫോട്ടോയിൽ വെവ്വേറെ പേരിലും മേൽവിലാസത്തിലും ആളെ ചേർത്തിരിക്കുന്നുവെന്നതാണ് ആക്ഷേപം.

തിരുവനന്തപുരം മണ്ഡലത്തിൽ ഇത്തരത്തിൽ 7600 വോട്ടുകളും വട്ടിയൂർക്കാവിൽ 8400 ഉം നേമത്ത് 6360 ഉം വ്യാജ വോട്ടുകളുണ്ടെന്നാണ് ആക്ഷേപം. വോട്ടർപട്ടികയുടെ പകർപ്പുകളും സ്ഥാനാർത്ഥികൾ പുറത്തുവിട്ടു. വോട്ടർമാർ അറിയാതെയാണ് ഇത്തരത്തിൽ ക്രമക്കേട് നടക്കുന്നത്. സർക്കാർ അനുകൂല ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അട്ടിമറി നീക്കമെന്നും സ്ഥാനാർത്ഥികൾ ആരോപിച്ചു. വോട്ടർപട്ടികയുടെ പകർപ്പടക്കം യുഡിഎഫ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. മറ്റു മണ്ഡലങ്ങളിലും യുഡിഎഫ് പ്രവർത്തകർ വോട്ടർപട്ടികകൾ പരിശോധിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...