രമേശ്‌ ചെന്നിത്തല ഇന്ന് അരിപ്പയിൽ ; അംബേദ്കര്‍ നഗറില്‍ നടക്കുന്ന സമരസന്ദേശ റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുളത്തൂപ്പുഴയ്ക്കു സമീപമുള്ള അരിപ്പയില്‍ നടക്കുന്ന ഭൂസമരത്തിന്റെ 13-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് സമരഭൂമിയായ അരിപ്പയിലെ അംബേദ്കര്‍ നഗറില്‍ നടക്കുന്ന സമരസന്ദേശ റാലിയും പൊതു സമ്മേളനവും കോൺഗ്രസ്‌ പ്രവർത്തക സമിതിയoഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 2012 ഡിസംബര്‍ 31 നാണ് ശ്രീരാമന്‍ കൊയ്യോന്റെ നേതൃത്വത്തില്‍ അഞ്ഞൂറോളം ദളിത് – ആദിവാസി കുടുംബങ്ങളും മറ്റു ഭൂരഹിതരും ചേര്‍ന്ന് പാട്ടക്കാലവധിക്കു ശേഷം സര്‍ക്കാര്‍ ഏറ്റെടുത്ത റവന്യൂ ഭൂമിയില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്. ചെങ്ങറ പാക്കേജില്‍ ആദിവാസികള്‍ക്കു നല്‍കിയ 21 ഏക്കര്‍ കഴിഞ്ഞുള്ള 52 ഏക്കര്‍ ഭൂമിക്കുവേണ്ടിയാണ് സമരം.

സമരത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങള്‍ കഴിഞ്ഞ 13 വര്‍ഷങ്ങളായി ഹരിജന്‍ ലക്ഷം വീട് കോളനികളിലും റോഡ് – തോട് – കനാല്‍ പുറമ്പോക്കുകളിലുമായാണ് താമസിക്കുന്നത്. കടുത്ത ജീവിതപ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഇവർക്ക് റേഷന്‍ കാര്‍ഡ് ഇല്ലാത്തതു മൂലം കോവിഡ് കാലത്തു പോലും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമായിരുന്നില്ല. സമരഭൂമിയില്‍ കൃഷി നടത്തിയിരുന്നത് പലവട്ടം നിര്‍ത്തിവെപ്പിച്ചതിനെത്തുടര്‍ന്ന് അതിനും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. 2024 നവംബറില്‍ റവന്യൂ മന്ത്രി ഇടപെട്ടതിനു ശേഷവും സമരക്കാരുടെ ജാതി, ഭൂ ഉടമസ്ഥത എന്നിവ തിരിച്ച് പ്രാഥമിക ഗുണഭോക്തൃ ലിസ്റ്റ് പോലും ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സമരം തുടങ്ങിയതിനു ശേഷം പരിസരവാസികളും മതസ്ഥാപനങ്ങളും കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇവരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് അടിയന്തിരമായി പരിഹാരം ഉണ്ടാക്കണംഎന്നിട്ട് ചെന്നിത്തല ആവശ്യപെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...