തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ ബിവറേജസ് കോര്‍പറേഷൻ വഴി മദ്യം നൽകാമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാഗതാര്‍ഹമായ ഇടപെടലാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സമൂഹത്തെ പോലും വെല്ലുവിളിക്കുന്നതായിരുന്നു പിണറായി സര്‍ക്കാരിന്റെ ഉത്തരവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കൊവിഡ് കാലത്ത് സർക്കാര്‍ ഏർപ്പെടുത്തിയ സൗജന്യ റേഷൻ തട്ടിപ്പാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുൻപ് നൽകിയിരുന്ന റേഷനിൽ കവിഞ്ഞൊന്നും എവിടേയും നൽകുന്നില്ല. മാത്രമല്ല പല കടകളിലും ആവശ്യത്തിന് സാധനങ്ങൾ സ്റ്റോക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.