മുതിർന്ന കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യറെ പരിഹസിച്ച് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുതിർന്ന കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യറെ പരിഹസിച്ച് രമേശ് ചെന്നിത്തല. മണിശങ്കർ അയ്യറെ പൂർണമായും തള്ളിപ്പറഞ്ഞിരിക്കുകയാണ് രമേശ് ചെന്നിത്തല. കോൺ​ഗ്രസിൻ്റെ ഉന്നതനായ നേതാവും മുതിർന്ന പ്രവർത്തകനുമായ മണിശങ്കർ അയ്യറെയാണ് രമേശ് ചെന്നിത്തല ഇപ്പോൾ തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്യുന്നത്. മണി ശങ്കർ അയ്യർ കോൺഗ്രസിൽ ഇല്ലെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. ഇന്നലെ ഇടതുപക്ഷ സർക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് കൊണ്ട് മണിശങ്കർ അയ്യർ സംസാരിച്ചിരുന്നു.

ഇതാണ് കേരളത്തിലെ കോൺ​ഗ്രസ് നേതാക്കളെ ചൊടിപ്പിക്കാൻ കാരണമായത്. ഇടതുപക്ഷ സർക്കാരിനെപ്പറ്റി ആര് നല്ലത് പറഞ്ഞാലും അവരെയെല്ലാം എതിർക്കുകയാണ് കോൺ​ഗ്രസിൻ്റെ ലക്ഷ്യം. അദ്ദേഹത്തിൻറെ പ്രസ്താവന യോഗത്തിന് വിളിച്ചതിന്റെ ഉപകാരസ്മരണ മാത്രമാണെന്നാണ് ഇപ്പോൾ രമേശ് ചെന്നിത്തല പറയുന്നത്. അദ്ദേഹം പാർട്ടിയിൽ തന്നെ പ്രവർത്തിക്കുന്നില്ലെന്നുമാണ് പറയുന്നത്. ഗാന്ധിജി കണ്ട സ്വപ്നം സിപിഐഎം ആണ് നടപ്പാക്കിയതെന്ന് മണിശങ്കറിന്റെ പ്രസ്താവനയെ പരിഹസിച്ചിരിക്കുകയുമാണ് രമേശ് ചെന്നിത്തല. കോൺ​ഗ്രസിൻ്റെ മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു മണിശങ്കർ അയ്യർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...