പി.എസ്.സി പിണറായി സർവീസ് കമ്മീഷനാക്കിയെന്നു ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി.എസ്.സി റാങ്ക് ലിസ് റ്റിൽ ഉൾപ്പെട്ട് ജോലി കാത്തുകഴിയുന്ന നിരവധി ഉദ്യോഗാർഥികളെ തഴഞ്ഞ് പാർട്ടി പ്രവർത്തകരെ സർക്കാർ പിൻവാതിലിലൂടെ നിയമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പബ്ലിക് സർവീസ് കമ്മീഷനെ പിരിച്ചുവിട്ട് പിണറായി സർവീസ് കമ്മീഷനാക്കി.യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇത്തരം നിയമനങ്ങൾ പുനഃപരിശോധിച്ചു കുറ്റക്കാരെ ശിക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം അർഹത മറികടന്ന് രാഷ്ട്രീയ നിയമനങ്ങൾ നടത്തിയതിനു കൂടുതൽ തെളിവുകൾ പുറത്ത് വന്നു. സർക്കാർ സ്ഥാപനമായ സ്കോൾ കേരളയിൽ 55 പേരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം നടക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിൻറെ സഹോദരി എൻ ഷീജയെ ഉൾപ്പെടെയാണ് നിയമിക്കുന്നത്. ദേശാഭിമാനി ജിവനക്കാരുടെ ഭാര്യമാരും നിയമന പട്ടികയിലുണ്ട്.

സ്ഥിരനിയമനം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് നിയമിതരായ 55 പേർക്കാണ് സ്ഥിരം നിയമനം ലഭിക്കുക. അതേസമയം യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിയമിതരായ 28 പേരെ സ്ഥിരപെടുത്തില്ല. എംബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ അനധികൃതമാണെന്നു ആരോപിച്ചു യൂത്ത് കോൺഗ്രസ് കാലടി സർവകലാശാലയിലേക്ക് മാർച്ച് നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...