ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ടതിന് ശേഷം പ്രതികരണവുമായി രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല. കോട്ടയം ദേവലോകം അരമനയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. എൻഎസ്എസ് ആസ്ഥാനത്തും രമേശ് ചെന്നിത്തല സന്ദർശനം നടത്തി. രാവിലെ എട്ടരയോടെയാണ് ദേവലോകത്ത് എത്തിയത്. കൂടിക്കാഴ്ച 15 മിനുട്ട് നേരം നീണ്ടു നിന്നു. ‘ ദേവലോകവുമായി എല്ലാ കാലത്തും അടുത്തബന്ധമാണ്. ദേവലോകം വളരെ പ്രിയപ്പെട്ട ഇടമാണ്. രാഷ്ട്രീക്കാരായത് കൊണ്ട് രാഷ്ട്രീയവും സംസാരിച്ചിട്ടുണ്ടാവുമല്ലോ’- എന്ന് അദ്ദേഹം സന്ദർശനത്തിന് ശേഷം പ്രതികരിച്ചു.

പുതുയുഗയാത്രയുടെ ഭാഗമായി വി.ഡി സതീശനും കോട്ടയത്തുണ്ട്. ഈ സമയത്ത് തന്നെ സമുദായ നേതാക്കളെ കാണാൻ രമേശ് ചെന്നിത്തലയും എത്തിയിരിക്കുന്നത്. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കായി നിരവധി പേരുകൾ കേൾക്കുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല സമുദായ നേതാക്കളെ കാണാൻ എത്തിയത് എന്ന പ്രത്യേകതയുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...