ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനല്ലെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ നിരീക്ഷകർ എത്തിയിട്ടുണ്ടെന്നും എല്ലാ എംഎൽഎമാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുകയായിരുന്നു. കേരളത്തിലെ ചരിത്രപരമായ വിജയത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അഭിനന്ദനമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നില്ല ഡൽഹിയിൽ പോയത്. മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങൾക്ക് വേണ്ടിയാണ് ഡൽഹിയിൽ പോയത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ അന്തിമതീരുമാനം എടുക്കാൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഒരു യോഗത്തിനാണ് പോയത്. കേരളത്തിലെ കാര്യങ്ങളിൽ നിരീക്ഷകർ ഇവിടെ എത്തിയിട്ടുണ്ട്. അവർ എല്ലാ എംഎൽഎമാരുമായും നേതാക്കന്മാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് നൽകും. അതനുസരിച് ഹൈക്കമാൻഡ് തീരുമാനമെടുക്കും. അതാണ് കോൺഗ്രസിലെ രീതി. ആ രീതിയിൽ കാര്യങ്ങൾ നടക്കും. നിരീക്ഷകരുടെ യുക്തമനുസരിച്ച് കാര്യങ്ങൾ ചെയ്യും. കോൺഗ്രസ് പാർട്ടിയുടെ നിശ്ചിത പ്രോസസ് അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്’- രമേശ് ചെന്നിത്തല തിരികെ തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...