തിരുവനന്തപുരം : രക്തസാക്ഷികളുടെ പേരിൽ ഫണ്ട് പിരിച്ച് മുക്കിയവർക്കും ശബരിമലയിലെ സ്വർണം മോഷ്ടിച്ചവർക്കും അയ്യപ്പ ശാപം വന്നുചേരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ ഒരാളും രക്ഷപ്പെടാൻ പോകുന്നില്ല. എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരം. കേരള ജനത ഇവരെ പുറത്താക്കാൻ തയ്യാറെടുത്തു നിൽക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രക്തസാക്ഷി ഫണ്ട് മോഷ്ടിച്ചു എന്ന് പറഞ്ഞ കുഞ്ഞികൃഷ്ണനെ പുറത്താക്കി. അയ്യപ്പന്റെ സ്വർണ്ണം അടിച്ചു മാറ്റിയവരെ എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രക്തസാക്ഷികളുടെ പേരിൽ ഫണ്ട് പിരിച്ച് മുക്കിയ ആളുകൾ മാന്യന്മാരായി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവരൊക്കെ അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ. അയ്യപ്പനോട് കളിച്ചാൽ അവരെല്ലാം അനുഭവിക്കാൻ പോകുന്നതേയുള്ളൂ. സാക്ഷാൽ കലിയുഗവരദനായ അയ്യപ്പനോട് ഈ കളികൾ ഒന്നും വേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























