കേരളത്തിൽ നടക്കുന്നത് നാഥനില്ലാ ഭരണമെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് നാഥനില്ലാ ഭരണമെന്ന് രമേശ് ചെന്നിത്തല. ഒരു വകുപ്പിനും ഉത്തരവാദികൾ ഇല്ല. ആഭ്യന്തര വകുപ്പ് ആരോ അദൃശ്യനായി ഭരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എംആർ അജിത്കുമാറിനെ സംരക്ഷിക്കുന്നതിനായി വിജിലൻസ് മാന്വൽ അട്ടിമറിച്ചു. മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ശരിവെക്കാനുള്ള അം​ഗീകാരമില്ല. വിജിലൻസ് കേസുകളിൽ കോടതിയാണ് റിപ്പോർട്ട് അംഗീകരിക്കേണ്ടതെന്നും രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തെറ്റുകാരനായ എഡിജിപി അജിത്കുമാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സംഭവത്തിൽ പരാതിക്കാരന്റെ മൊഴി എടുക്കാനും തയാറാകുന്നില്ല.

കോടതിയിൽ ജ‍‍ഡ്ജ് നടത്തിയത് ​ഗുരുതരമായ പരാമർശങ്ങളാണ്. മുഖ്യമന്ത്രിയെയും കോടതി വിമർശിച്ചു. മുഖ്യമന്ത്രി ആഭ്യന്ത വകുപ്പ് ഒഴിയുക തന്നെ വേണം. ഇനി തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിവി അൻവറുമായി എഡിജിപി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശം പ്രകാരമാണ് ചർച്ച നടത്തിയതെന്ന് എ ഡിജിപി വ്യക്തമാക്കുകയും ചെയ്തു. ഇത് അധികാര ദുർവിനിയോഗമാണ്. വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. വിജിലൻസിന്റെ തിടുക്കപ്പെട്ടുള്ള അന്വേഷണത്തിൽ പോലും മുഖ്യമന്ത്രിയുടെ സ്വകാര്യ താല്പര്യമാണ് ഉള്ളത്. മുഖ്യമന്ത്രിക്ക് വേണ്ടി ആർഎസ്എസ് നേതാക്കളെ കണ്ടതും പൂരം കലക്കിയതും എഡിജിപി ആണ്. ഇതിനുള്ള പ്രത്യുപകാരമാണ് വിജിലൻസിന്റെ ക്ലീൻ ചിറ്റ് റിപ്പോർട്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...