വീണ്ടും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ജനാധിപത്യ ഇന്ത്യയിൽ ഇനി പൊതു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ഇനി പൊതു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും ഇന്ത്യൻ റിപ്പബ്ലിക് ബനാന റിപ്പബ്ലിക്കായി മാറുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി എഫ് ആറൻമുള നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനാധിപത്യം തകർന്നതിന്റെ ക്രൂരമായ ഉദാഹരണമാണ് മണിപ്പൂർ. അവിടെ നൂറുകണക്കിന് ക്രിസ്ത്യൻ പള്ളികൾ തകർന്നിട്ടും മോദി ഒരക്ഷരം മിണ്ടിയില്ലെന്നും അവിടെ സന്ദർശനം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന കർഷകർക്ക് നേരെ വെടിയുണ്ടകൾ പായിക്കുകയാണ് മോദി സർക്കാർ. കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നവരെ എല്ലാം അകത്താക്കി. തലതിരിഞ്ഞ സാമ്പത്തിക നയങ്ങൾ കൊണ്ട് കേരളീയ സമൂഹത്തെ കടക്കെണിയിൽ ആക്കിയ ധനകാര്യ മന്ത്രിയായിരുന്നു തോമസ് ഐസക് എന്നും രമേശ് പറഞ്ഞു.

ഐസക്കിൻ്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങൾ കാരണമാണ് പാവങ്ങൾക്ക് പിച്ചച്ചട്ടിയെടുക്കേണ്ടി വന്നതെന്നും ചെന്നിത്തല പറഞ്ഞു. നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പുതിയതായി കോൺഗ്രസിൽ എത്തിയവർക്കുള്ള അംഗത്വ വിതരണവും രമേശ് ചെന്നിത്തല നിർവഹിച്ചു. യുഡിഎഫ് ചെയർമാൻ ടി എം ഹമീദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ, പ്രൊഫ. പി ജെ കുര്യൻ, കെ. ശിവദാസൻ നായർ, മാലേത്ത് സരളാ ദേവി, അഡ്വ. പഴകുളം മധു , അഡ്വ.വർഗീസ് മാമൻ , എ ഷംസുദിൻ , ജോൺ കെ മാത്യൂസ്, രാഹുൽ മാങ്കൂട്ടത്തിൽ, മാലേത്ത് സരളാദേവി, പി. മോഹൻരാജ്, എ എൻ രാജൻ ബാബു, ജോൺസൺ വിളവിനാൽ, ജോൺ സാമുവൽ, തോമസ് ജോസഫ്. എ സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനീഷ് വരിക്കണ്ണാമല , ഇ കെ ഗോപാലൻ. തങ്കമ്മ രാജൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...