വിഐപി ​ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കു പറ്റിയ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ​ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കു പറ്റിയ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെഗാ ഇവന്റ് സംഘടിപ്പിക്കുമ്പോൾ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കും ജിസിഡിഎക്കും ഉണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റക്കാർക്കെതിരെ മാതൃക പരമായ നടപടി വേണം. എംഎൽഎയും മന്ത്രിയും ഇരുന്ന സ്ഥലത്താണ് ഇതുപോലെ ഒരു അപകടം ഉണ്ടായത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് ഉണ്ട്. സമഗ്രമായ അന്വേഷണം വേണം. ഇനിയും ഇങ്ങനെയുള്ള സംഭവങ്ങൾ കേരളത്തിൽ ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.

ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ തെറ്റായ രീതിയിലാണ് ആഭ്യന്തര വകുപ്പ് പരോൾ അനുവദിച്ചതെന്നും ചെന്നിത്തല പ്രതികരിച്ചു. മനുഷ്യാവകാശ കമ്മീഷനെ മറയാക്കിയാണ് ഇത്തവണ പരോൾ അനുവദിച്ചത്. ഇത് ശരിയായ രീതിയല്ല. രാഷ്ട്രീയ താൽപര്യം അനുസരിച്ചാണ് ടിപി കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത്. താൻ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോൾ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്ന് കൊടി സുനി ആവശ്യപ്പെട്ടിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരിക്കൽ സെൻട്രൽ ജയിൽ സന്ദർശനത്തിന് പോയപ്പോൾ ആയിരുന്നു ഈ സംഭവമെന്നും ചെന്നിത്തല വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു ; സമിതിയിൽ എബിവിപി മുന്‍ ദേശിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ

0
ഡല്‍ഹി : എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. സമിതിയിലെ 20 അംഗങ്ങളില്‍...

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...