തിരുവനന്തപുരം: കോര്‍പ്പറേറ്റ് ഭീമന് അദാനിയില്‍നിന്നും സര്‍ക്കാര്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയെന്ന അഴിമതി ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും അറിവോടെയാണ് കരാര്‍ കൊണ്ടുവന്നത്. സര്‍ക്കാരിനും ജനങ്ങള്‍ക്കും മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ചെന്നിത്തല വിമര്‍ശിച്ചു. അദാനിയെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി സഹായിക്കുകയുമാണ് മുഖ്യമന്ത്രി. മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനി. ജനങ്ങളുടെ പോക്കറ്റടിക്കാന്‍ അദാനിക്ക് പിണറായി വിജയന് അവസരം ഒരുക്കി. ഇതിലൂടെ 1000 കോടിയുടെ ആനുകൂല്യമാണ് അദാനിക്ക് ലഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.