ഉയരുമോ താപനിലയ്ക്കും ഈര്‍പ്പത്തിനും ഒപ്പം കോവിഡ് വ്യാപനവും ?

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഉയരുന്ന താപനിലയും ഈര്‍പ്പവും ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറമേ മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകളില്‍ 78.56 ശതമാനവും ഈ ആറു സംസ്ഥാനങ്ങളിലാണ്.

താപനില, ഈര്‍പ്പം പോലുള്ള ഘടകങ്ങള്‍ ഇപ്പോഴത്തെ വ്യാപനത്തിന് പിന്നിലുണ്ടാകാമെന്ന് എയിംസിലെ സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രഫസര്‍ ഹര്‍ഷല്‍ ആര്‍ സാല്‍വേ അഭിപ്രായപ്പെടുന്നു. ഓരോ തരംഗങ്ങളായിട്ടാണ് മഹാമാരികള്‍ വരാറുള്ളതെന്നും ജനങ്ങള്‍ കോവിഡ് അനുയോജ്യ പെരുമാറ്റ രീതികള്‍ പിന്തുടരാത്തത് സ്ഥിതി രൂക്ഷമാക്കുന്നുവെന്നും ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പള്‍മനോളജി ഡയറക്ടര്‍ മനോജ് ഗോയല്‍ ചൂണ്ടിക്കാട്ടി. മാസ്‌ക് ഉപയോഗം, തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കല്‍, വാക്‌സീന്‍ സ്വീകരിക്കല്‍ എന്നിവയാണ് രാജ്യത്തെ കോവിഡ് നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കാലാവസ്ഥയും കോവിഡ് വ്യാപനവും തമ്മില്‍ പറയത്തക്ക ബന്ധമില്ലെന്ന് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...