കോവാക്‌സിന് മൂന്നാം ബൂസ്റ്റര്‍ ഡോസിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിന് മൂന്നാം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി ലഭിച്ചു. കേന്ദ്ര ഡ്രഗ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സബ്ജക്റ്റ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയാണ് ഭാരത് ബയോടെക്കിന് അനുമതി നല്‍കിയത്.

കോവിഡിനെതിരെ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസ് നല്‍കുന്നത് ഫലപ്രദമാണോ എന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. വാക്‌സിന്‍റെ രണ്ടു ഡോസുകള്‍ നല്‍കി ആറു മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് പദ്ധതി.

രണ്ടാംഘട്ട ട്രയലിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 23ന് വിശദമായ ക്ലിനിക്കല്‍ ട്രയല്‍ പ്രോട്ടോക്കോള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ഡ്രഗ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിദഗ്ധ സമിതി ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനുമതി നല്‍കിയത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...