തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വിധിയെഴുത്തായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു.’
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ശിഥിലമാകുന്നത് സി.പി.എമ്മാണ്. ഇ.പി ജയരാജന് സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധമാണ്. ക്യാപ്റ്റനെ ചൊല്ലി സി.പി.എമ്മിലാണ് തര്‍ക്കമെന്നും ചെന്നിത്തല ആരോപിച്ചു. അയപ്പഭക്തന്മാരുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ച സര്‍ക്കാരാണ് ഇത്. അയ്യപ്പ കോപവും, ദൈവ കോപവും, ജനങ്ങളുടെ കോപവും പിണറായി സര്‍ക്കാരിനുണ്ട്. നിരീശ്വരവാദിയായ പിണറായി വിജയന്‍ ഇപ്പോള്‍ അയ്യപ്പന്റെ കാല് പിടിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു