പത്തനംതിട്ട : കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയക്കെതിരേ മുൻ ആഭ്യന്തര മന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘വാക്ക് എഗേസ്റ്റ് ഡ്രഗ്സ് ‘ (Walk Against Drugs) എന്ന പരിപാടിയുടെ ഭാഗമായി പത്തനംതിട്ടയിൽ സാമൂഹ്യ സംഗമം സംഘടിപ്പിക്കും. ജൂൺ മൂന്നാംവാരമാണ് പരിപാടി. യുവാക്കൾക്കിടയിൽ പടർന്നു പന്തലിക്കുന്ന ലഹരിമരുന്നു ഉപയോഗത്തിനെതിരെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പരിപാടി നടത്തുന്നത്. സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തിക്കുന്ന പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ ആണ് സംഗമം. വിദ്യാർഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികൾ, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ തുടങ്ങിയവരെ അണിനിരത്തിയാണ് പ്രോഗാം. ലഹരിമരുന്നിനെതിരയുള്ള ബോധവൽക്കരണത്തിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട രാഷ്ട്രീയ രഹിത ജനമുന്നേറ്റമാണ് പ്രൗഡ് കേരള മൂവ്‌മെന്റ്.
സമൂഹത്തിന്റെ നാനാതുറയിൽപെട്ടവർ ഈ പോരാട്ടത്തിൽ പങ്കുചേരും. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്ത് കേരളത്തിൽ നടപ്പാക്കിയ ക്ലീൻ ക്യാംപസ് – സെയ്ഫ് ക്യാംപസ് പദ്ധതി യുവാക്കൾക്കിടയിലെ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തമായ കാൽവെയ്പായിരുന്നു. കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ വെളിപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് 18 വയസിൽ താഴെ പ്രായമുള്ള 588 കുട്ടികളെയാണ് സംസ്ഥാന ഡി അഡിക്ഷൻ സെന്ററിൽ ലഹരിമുക്തി ചികിത്സയ്ക്കു വിധേയരാക്കിയത്. 2024ൽ 2,880 കുട്ടികൾ സർക്കാർ കേന്ദ്രങ്ങളിൽ മാത്രം ലഹരിവിമുക്ത ചികിത്സയ്ക്കു വിധേയരായി. ഇത് 2023നെക്കാൾ 45 ശതമാനം അധികമാണ്. കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ പേടിപ്പിക്കുന്ന കണക്കാണിത്. ഇന്നത്തെ യുവജന സമൂഹത്തെ ലഹരിക്ക് അടിമകളാക്കി നമ്മുടെ നാടിനെ തകർക്കുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം. നേരത്തേ മുംബൈയിലും ഗോവയിലും വേരുറപ്പിച്ചിരുന്ന സംഘമാണ് ഇപ്പോൾ കേരളത്തിലേക്ക് ചുവടു മാറ്റുന്നത്. ഇതിനെതിരേ ശക്തമായ ജനമുന്നേറ്റം നടത്തേണ്ടതിലേക്കു വിരൽ ചൂണ്ടുകയാണ് പ്രൗഡ് കേരള മൂവ്‌മെന്റ്.
കോഴിക്കോട് നടന്ന ഗംഭീര മോർണിംഗ് വാക്കിനു പിന്നാലെ 29 ന് തിരുവനന്തപറത്തും ലഹരിക്കെതിരായി walk against Drugs എന്ന പ്രോഗ്രാം നടക്കും. തുടർന്ന് കൊച്ചി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പ്രോഗാം.
പത്തനംതിട്ട ജില്ലയിൽ വെട്ടൂർ ജ്യോതിപ്രസാദ് (കൺവീനർ ) റോജി കാട്ടാശേരി (കോ -ഓർഡിനേറ്റർ )തട്ടയിൽ ഹരികുമാർ (ഫെലിസിറ്റെറ്റർ ) എന്നിവരെ നിയമിച്ചതായി സംസ്ഥാന ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അറിയിച്ചു. പത്തനംതിട്ടജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അബ്‌ദുൾ ഹാരിസ് (മുൻ പ്രസിഡന്റ് KGO ) ഡോ. അജിത് ഐരൂർ, പ്രീത് ചന്ദനപ്പള്ളി (എഴുത്തുകാരൻ), ജിജോ ചെറിയാൻ(യൂത്ത്), ഡോ.ജിതിഷ്,(ഡോക്ടർ), ലീലരാജൻ (റിട്ട്. ടീച്ചർ ), അഡ്വ. ജോൺസൻ വിളവിനാൽ, അഡ്വ റോഷൻ മാത്യു പനച്മൂട്ടിൽ എന്നിവരെയും
നിയോജക മണ്ഡല ഭാരവാഹികളായി സുനിൽ യമുന (റാന്നി,) (കൺവീനർ) ഷിജോ ചേന്നമല (കോ -ഓർഡിനേറ്റർ) ഷെമീർ തടത്തിൽ കോന്നി, (കൺവീനർ) ജോസ് പനച്ചക്കൽ(കോ-ഓർഡിനേറ്റർ), മനോഷ് ഇലന്തൂർ ആറന്മുള(കൺവീനർ), റോണി മേമുറിയിൽ (കോ -ഓർഡിനേറ്റർ) ബെന്നി സക്കറിയ നിരണം തിരുവല്ല,(കൺവീനർ ), മുഹമ്മദ് സലിൽ സാലി (കോ -ഓർഡിനേറ്റർ), ലാലിജോൺ അടൂർ (കൺവീനർ)മനുതയ്യിൽ, (കോ -ഓർഡിനേറ്റർ)എന്നിവരെയും നിയമിച്ചു





























